28.1 C
Kollam
Thursday, October 3, 2024
HomeEntertainmentസൂര്യകാന്തീ....സൂര്യകാന്തീ.. സ്വപ്‌നം കാണുവതാരേ.... തൊഴിലുറപ്പിനിടെ ഈ ഗാനം ആലപിച്ച ഒരു വീട്ടമ്മ;...

സൂര്യകാന്തീ….സൂര്യകാന്തീ.. സ്വപ്‌നം കാണുവതാരേ…. തൊഴിലുറപ്പിനിടെ ഈ ഗാനം ആലപിച്ച ഒരു വീട്ടമ്മ; മലയാളികളുടെ രാണു മൊണ്ടാലിനെ നെഞ്ചോട് ചേര്‍ത്ത് സോഷ്യല്‍ മീഡിയ ; വീഡിയോ കാണാം ഇവിടെ…

ഒരു സന്തോഷ വാര്‍ത്ത മലയാളികള്‍ക്കും സ്വന്തമായി ഒരു രാണു മൊണ്ടാലിനെ ലഭിച്ചിരിക്കുന്നു. തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമവേളയില്‍ പാട്ട് പാടിയ ഒരു പാവം വീട്ടമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ പ്രിയ താരം. ‘സൂര്യകാന്തി.. സൂര്യകാന്തി സ്വപ്നം കാണുവതാരേ..’ എന്ന് തുടങ്ങുന്ന പഴയ ഗാനമാണ് മലയാളികളുടെ ഈ ‘അമ്മ’ പാടിയിരിക്കുന്നത്. മനോഹര ശബ്ദത്തില്‍ ആലാപന മാധുരിയോടെ അമ്മ പാടി തീര്‍ത്ത ഈ ഗാനത്തിന് ഹൃദയം നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കുന്നത്.

നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ഗായിക ജാനകിയമ്മയുടെ ശബ്ദത്തില്‍ കണ്ഠമിടറാതെ പാടുകയാണ് ഇവിടെ അവര്‍. 1965ല്‍ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തിലെ ഗാനമാണിത്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. അമ്മക്ക് അനുഗ്രഹങ്ങളും ആശംസകളും നേരാനും സോഷ്യല്‍ മീഡിയ മറന്നില്ല.

ഇത്തരത്തില്‍ സമൂഹത്തില്‍ അറിയപ്പെടാതെ പോയ കലാകാരന്‍മാരെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുക മാത്രമല്ല ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കൂടി നേടി നല്‍കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments