ഒറ്റ ഗോള്‍ കൊണ്ട് വൈറലായ കുട്ടിതാരം ഡാനിഷ് അടുത്ത മത്സരത്തിനായുള്ള തിടുക്കത്തിലാണ്. കാലിന് ചെറിയ പരിക്കുണ്ടെങ്കിലും അത് കാര്യമാക്കാതെ ഈ മിടുക്കന്‍ സിറ്റി ലീഗിലും മാന്ത്രിക ഗോള്‍ അടിക്കാന്‍ ഒരുങ്ങുകയാണ്. ഫുട്ബോളിന് പുറമെ പുതുതായി ഇറങ്ങാന്‍ പോകുന്ന ആനപറമ്പിലെ വേള്‍ഡ് കപ്പ് എന്ന സിനിയമയിലും ഒരു പ്രധാന കഥാപാത്രമായി ഡാനിഷ് ഇനി എത്തുന്നുവെന്നതാണ് പുതുമ.
മീനങ്ങാടിയില്‍ നടന്ന അണ്ടര്‍ 9 ഫൈവ്സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആയിരുന്നു ആ മാന്ത്രിക ഗോളിന്റെ പിറവി.
മകന്റെ ഫുട്ബോള്‍ കമ്പത്തിന് ഒപ്പം നില്‍ക്കുന്ന പിതാവ് അബു ഹാഷിമാണ് വിഡിയോ പകര്‍ത്തിയത്. ഫാമിലി ഗ്രൂപ്പില്‍ മാത്രം ഷെയര്‍ ചെയ്ത മകന്റെ വീഡിയോ ഇന്ന് ലോകം മൊത്തം വൈറല്‍ ആയതിന്റെ അമ്പരപ്പിലാണ് ആ കുടുംബം.