25.6 C
Kollam
Wednesday, September 18, 2024
HomeNewsകോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ സാങ്കേത് സർഗർ വെള്ളി മെഡൽ നേടി. 55 കിലോ വിഭാഗത്തിലാണ് സാങ്കേതിന്റെ നേട്ടം.
മഹാരാഷ്ട്രയിൽ നിന്നുള്ള താരമാണ് 21 കാരനായ സാങ്കേത്. മലേഷ്യയുടെ അനിഖ് മുഹമ്മദാണ് ഈ വിഭാഗത്തിൽ സ്വർണ മെഡലും ശ്രീലങ്കയുടെ ദിലങ്ക യോഗഡേ വെങ്കല മെഡലും നേടി.
സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലൂമായി 248 കിലോ ഉയർത്തിയാണ് സാങ്കേത് മെഡൽ നേടിയത് . സ്നാച്ചിൽ 113 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 135 കിലോയുമാണ് ഉയർത്തിയത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടിൽ 138 കിലോ ഉയർത്തിയെങ്കിലും വലത് കൈമുട്ടിലെ പരിക്ക് തിരിച്ചടിയായി.

- Advertisment -

Most Popular

- Advertisement -

Recent Comments