കഥകളിയ്ക്ക് ജന്മം കൊള്ളുന്നത് രാമനാട്ടത്തിലൂടെയാണ്. ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാൻ. ജീവിച്ചിരുന്നത് കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ.
ശ്രീരാമനെ വിഷയീകരിച്ച് എട്ട് ആട്ടക്കഥകൾ രചിച്ചു. അതുകൊണ്ടാണ് തമ്പുരാനെ കഥകളിയുടെ ഉപജ്ഞാതാവായി കണക്കാക്കുന്നത്.
പുത്രകാമേഷ്ടി , സീതാസ്വയംവരം, വിച്ഛിനാഭിഷേകം,
ഖരവധം, ബാലിവധം, തോരണയുദ്ധം, സേതു ബന്ധൻ, യുദ്ധം എന്നിവയാണ് തമ്പുരാൻ രചിച്ച ആട്ടക്കഥകൾ .
കൊല്ലവർഷം ആറാം ശതകത്തിന്റെ മധ്യത്തിൽ വേണാട് രാജവംശത്ത ഒരു ശാഖയായിരുന്നു ” ഇളയിടത്ത് സ്വരൂപം “.
ഇവർ കിളിമാന്നൂരിനടുത്ത് കുന്നിൻമേൽ എന്ന സ്ഥലത്ത് താമസമായി. പിന്നീട് ആ ശാഖയിലുള്ളവർ കൊട്ടാരക്കരയിലെത്തി. അവിടെ തലസ്ഥാനമാക്കി രാജ്യം സ്ഥാപിക്കുകയുണ്ടായി.
കൊട്ടാരക്കര തമ്പുരാൻ ആട്ടക്കഥകൾ രചിച്ചത് കൊല്ലവർഷം ഒൻപതാം ശതകത്തിന്റെ പൂർവ്വാർധത്തിലാണെന്ന് കണക്കാക്കപ്പെടുന്നു.
രാമായണ കഥയുടെ നൃത്ത- നൃത്യ-നാട്യ യുക്തമായ അവതരണം പിൽക്കാലത്ത് കഥകളിയായി രൂപാന്തരപ്പെട്ടു.
മലയാളത്തിലാണ് രാമനാട്ടം രചിച്ചത്.
കൊട്ടാരക്കര തമ്പുരാനെ കൊട്ടാരക്കരക്കാർ പോലും മറന്നിരിക്കുന്നു !