25.6 C
Kollam
Wednesday, November 20, 2024
HomeEntertainmentസിനിമാ തുടങ്ങാൻ പോകുന്നു ; പ്രൊജക്ടർ, എ സി എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കി തീയറ്ററുകൾ

സിനിമാ തുടങ്ങാൻ പോകുന്നു ; പ്രൊജക്ടർ, എ സി എന്നിവയുടെ കാര്യക്ഷമത ഉറപ്പാക്കി തീയറ്ററുകൾ

ആരവങ്ങളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സിനിമാ തിയറ്ററുകൾ. ഇന്ന് തുറന്നെങ്കിലും ബുധനാഴ്ച മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. വെനം 2, ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എന്നിവയാണ് ബുധനാഴ്ച പ്രദർശനത്തിനെത്തുക. വ്യാഴാഴ്ച പ്രിഥ്വിരാജ് ചിത്രം സ്റ്റാർ റിലീസാകും. ശിവകാർത്തികേയന്റെ തമിഴ് ചിത്രം ഡോക്ടറും പ്രദർശനത്തിനുണ്ട്.നവംബർ 12ന് ദുൽഖർ സൽമാന്റെ കുറുപ്പ് റിലീസ് ആകുന്നതോടെ തിയറ്ററുകളിൽ പഴയ ആഘോഷം വീണ്ടെടുക്കാനാകുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഒടിടി റീലീസ് ഒഴിവാക്കി തിയറ്ററിൽ തന്നെ പ്രദർശനം നടത്താൻ തീരുമാനിച്ചത് വലിയ നേട്ടമായാണ് തിയറ്റര്‍ ഉടമകൾ കാണുന്നത്. രജനീകാന്തിന്റെ അണ്ണാത്തെ, മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് തുടങ്ങിയവയും തിയറ്ററുകളുടെ പ്രതീക്ഷയാണ്.ജില്ലയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെ 34 തിയറ്ററുകളാണുള്ളത്. പ്രദർശനം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ തിയറ്ററും പരിസരവും ശുചീകരിച്ചിട്ടുണ്ട്. അണുവിമുക്തമാക്കലും നടന്നു. പൂർണതോതിൽ പ്രൊജക്ടർ എസി എന്നിവ ഷോ ടൈം അനുസരിച്ച് പ്രവർത്തിപ്പിച്ച് കാര്യക്ഷമത ഉറപ്പാക്കും. പ്രദർശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments