27 C
Kollam
Tuesday, October 8, 2024
HomeNewsCrimeപെൺകുട്ടിക്ക് നേരെ ബലാത്സംഗo ശ്രമം ; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

പെൺകുട്ടിക്ക് നേരെ ബലാത്സംഗo ശ്രമം ; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ

കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പോലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments