26 C
Kollam
Thursday, July 10, 2025
HomeNewsCrimeപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ; സംഭവം വര്‍ക്കലയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ; സംഭവം വര്‍ക്കലയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ബലാത്സംഗ വീരനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല തേക്കുവിള വാടക വീട്ടില്‍ താമസിക്കുന്ന സജാരിനെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 12 മണിയായിട്ടും വീട്ടില്‍ പെണ്‍കുട്ടി എത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെറൂന്നിയൂര്‍ ജംക്ഷനില്‍ നിന്ന് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നത്. കോടതിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments