26.3 C
Kollam
Monday, February 17, 2025
HomeNewsCrimeവിതുര പെണ്‍വാണിഭ കേസ് ;ഒന്നാം പ്രതി സുരേഷിന് തടവ് 24വര്‍ഷം

വിതുര പെണ്‍വാണിഭ കേസ് ;ഒന്നാം പ്രതി സുരേഷിന് തടവ് 24വര്‍ഷം

വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച് കോടതി. ഇയാള്‍ 109000 രൂപ പിഴ കെട്ടിവെക്കണമെന്നും ഈ തുക പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയച്ച് വിവിധയാളുകള്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഇതില്‍ രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. മറ്റു കേസുകളില്‍ വിചാരണ തുടരും.

1995 ല്‍ പെണ്‍കുട്ടിയെ സുരേഷ് വീട്ടില്‍നിന്ന് ഇറക്കി ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും വിവിധ ആളുകള്‍ക്ക് വില്‍ക്കുകയും ചെയ്തു എന്നാണ് കേസ്.

- Advertisment -

Most Popular

- Advertisement -

Recent Comments