25.8 C
Kollam
Friday, January 17, 2025
HomeNewsCrimeപെണ്‍കുട്ടിയെ യക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു ; പാലക്കാടാണ് ഞെട്ടിക്കുന്ന സംഭവം

പെണ്‍കുട്ടിയെ യക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു ; പാലക്കാടാണ് ഞെട്ടിക്കുന്ന സംഭവം

പാലക്കാട് തൃത്താലയില്‍ മയക്കുമരുന്നിനടിമയാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കിയിരുന്നു.
പെണ്‍കുട്ടിയെ 2019 മുതല്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തിയത്. 25 വയസ്സുകാരന്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. ഉടൻ തന്നെ മുഖ്യമന്ത്രി പരാതിയില്‍ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments