ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കൊവിഡ് ഡെൽറ്റ വകഭേദത്തിന് ശേഷം 30ലധികം രാജ്യങ്ങളിൽ ലാംഡ വകഭേദം കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത് ലോകത്ത് ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കുള്ള പെറുവിലാണ്. ഈ വകഭേദം കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുമെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് യുകെ ആരോഗ്യ വിദഗ്‌ദ്ധർ വ്യക്തമാക്കിയിരുന്നു.
ഡെൽറ്റ വകഭേദത്തേക്കാൾ വിനാശകാരിയാണ് ലാംഡ വകഭേദമെന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു. ലാംഡാ വകഭേദത്തെ പറ്റിയുള്ള പഠനങ്ങളും കൂടുതൽ പരിശോധനകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
