തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് വീടിനുനേരെ ഗുണ്ടാ ആക്രമണം. ഒരു സംഘം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അക്രമം നടത്തിയത്. മൂന്നുപേരെ സംഭവവുമായി ബന്ധപെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം ചെങ്കോട്ട് കോണത്ത് വാടകയ്ക്കു താമസിക്കുന്ന വിപിന്‍റെ വീടിന് നേരെയാണ് അക്രമം നടന്നത്. രാത്രി എട്ടു മണിയോടെ കോളിംഗ് ബെല്ലടിച്ച് അകത്തു കയറിയ രണ്ട് പേർ വിപിനെ മർദ്ധിക്കുകയായിരുന്നു. വീടിന് പുറത്തുണ്ടായിരുന്ന കാർ അടിച്ച് തകർക്കുകയും ചെയ്തു.ശബ്ദം കേട്ട് എത്തിയ അയൽവാസിയെയും വഴിയാത്രക്കാരെയും സംഘം ആക്രമിച്ചു.
രക്ഷപ്പെട്ട സംഘത്തെ മടവൂർ പാറയ്ക്ക് സമീപത്തു വച്ച് പോലീസ് പിടികൂടി. മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ലഹരിയിൽ ആളുമാറി അക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
