29.7 C
Kollam
Saturday, March 25, 2023
HomeNewsCrimeഗുണ്ടകള്‍ പക പോക്കി ; പന്നിപടക്കം എറിഞ്ഞ് ഭയപ്പെടുത്തിയ ശേഷം വീട്ടമ്മയെ ഓടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു

ഗുണ്ടകള്‍ പക പോക്കി ; പന്നിപടക്കം എറിഞ്ഞ് ഭയപ്പെടുത്തിയ ശേഷം വീട്ടമ്മയെ ഓടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു

കരാഞ്ചിറയില്‍ വീട്ടമ്മയെ കാത്തിരുന്നത് ക്രൂരമായ മരണം. കരാഞ്ചിറ കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ കാട്ടൂര്‍ക്കടവില്‍ ആളോഴിഞ്ഞ സമയം നോക്കി രാത്രിയില്‍ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്.കാട്ടൂര്‍ക്കടവ് നന്തനാത്തു പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) ആണ് ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.

ഞയറാഴ്ച രാത്രിയിലായിരുന്നു സംഭവം. വീട്ടിലെത്തിയ ഗുണ്ടാ സംഘം പന്നിപ്പടക്കം എറിഞ്ഞ് ഭീതി പരത്തിയ ശേഷം വീടിന് വെളിയില്‍ നിന്നിരുന്ന ലക്ഷ്മിയെ വാള്‍ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയില്‍ ഉള്‍പ്പട്ടയാളാണ് ഹരീഷ്. കാട്ടൂര്‍ സ്വദേശി ദര്‍ശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. കോളനിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തല്‍.

- Advertisment -

Most Popular

- Advertisement -

Recent Comments