29.7 C
Kollam
Saturday, April 19, 2025
HomeNewsCrimeഗുണ്ടാ ആക്രമണം വീണ്ടും ; യുവാവിന് നേരെ വധശ്രമം

ഗുണ്ടാ ആക്രമണം വീണ്ടും ; യുവാവിന് നേരെ വധശ്രമം

പട്ടാപകല്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. മഞ്ചേശ്വരം ഉപ്പളയിലാണ് സംഭവം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അര്‍ഷിദി(42)ന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ 10.30നായായിരുന്നു ആക്രമണം . കുടുംബത്തോടൊപ്പം ടൗണില്‍ ആവശ്യങ്ങള്‍ക്ക് എത്തിയതായിരുന്നു അര്‍ഷിദ്.

ഈസമയം അവിടെ എത്തിയ മൂന്നംഗ സംഘം വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു.

ഒരു വര്‍ഷം മുമ്പ് ഉപ്പളയില്‍ പാര്‍ട്ടി യുവജന നേതാവിന് നേരെ ഇത്തരത്തില്‍ വധശ്രമം നടന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ ്ര്രപതികാരമായാണ് ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments