26.7 C
Kollam
Friday, August 28, 2026
HomeMost Viewedപിണറായി വിജയന്റെ 'മീശ'കത്തിച്ച് ബിജെപി ; പ്രതിഷേധം സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍

പിണറായി വിജയന്റെ ‘മീശ’കത്തിച്ച് ബിജെപി ; പ്രതിഷേധം സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍

നോവലിസ്റ്റ് എസ് ഹരീഷിന്റെ മീശയെന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധം. പുരസ്‌ക്കാരം എത്രയും വേഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയായാണ് നോവലിനുള്ളത്. ഈ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കുന്നത് ഇത് മുന്നില്‍ കണ്ടാണെന്ന് കിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായം പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് യുവമോര്‍ച്ച ശക്തമായ പതിഷേധം സംഘടിപ്പിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments