28 C
Kollam
Monday, October 7, 2024
HomeMost Viewedവിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാര്‍ഥിനിയുടെ ശരിരത്ത് പാമ്പു ചുറ്റി; വിദ്യാര്‍ഥിനി ആശുപത്രിയില്‍

വിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാര്‍ഥിനിയുടെ ശരിരത്ത് പാമ്പു ചുറ്റി; വിദ്യാര്‍ഥിനി ആശുപത്രിയില്‍

പാലക്കാട് ക്ലാസ് മുറിയില്‍ വിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാര്‍ഥിനിയുടെ ശരിരത്ത് പാമ്പു ചുറ്റി.വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. വിദ്യാര്‍ഥിിയെ പാമ്പ് കടിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ സ്‌കൂളിലെത്തിയ നാലാം ക്ലാസ് വിദ്്യാര്‍ഥിനി ക്ലാസ് മുറിയില്‍ എത്തിയപ്പൊള്‍ നിലത്ത് കിടന്നിരുന്ന പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു. തുടര്‍ന്ന് പാമ്പ് കുട്ടിയുടെ കാലില്‍ വരിഞ്ഞ് ചുറ്റുകയായിരുന്നു.പാമ്പ് കടിച്ചെന്ന സംശയത്തില്‍ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

ക്ലാസില്‍ കയറിയപ്പോള്‍ നിലത്ത് കിടക്കുകയായിരുന്ന പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ പാമ്പ് തന്റെ കാലില്‍ ചുറ്റിപ്പിടിച്ചു. കാല്‍ കുടഞ്ഞപ്പോള്‍ പാമ്പ് ക്ലാസിനുള്ളിലെ അലമാരയില്‍ കയറി. തുടര്‍ന്ന് ഒരു അധ്യാപികയും സ്‌കൂള്‍ ജീവനക്കാരനും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നുവെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.അതേസമയം, സ്‌കൂളിന്റെ പരിസരം മുഴുവനും കാട് പിടിച്ചു കിടക്കുകയാണെന്നും, ഇതിനൊരു പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments