29.1 C
Kollam
Friday, March 24, 2023
HomeMost Viewedപണി വാങ്ങി ചെന്നിത്തല ; പൊന്നാട അണിയിക്കുന്ന ചിത്രം വൈറല്‍ ; സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘത്തിന്...

പണി വാങ്ങി ചെന്നിത്തല ; പൊന്നാട അണിയിക്കുന്ന ചിത്രം വൈറല്‍ ; സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘത്തിന് അന്വേഷണത്തിന്റെ ചുമതല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വീണ്ടും തലവേദന. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പോലീസുകാര്‍ സ്വീകരണം നല്‍കിയ സംഭവം വിവാദമായതോടെയാണ് തല ഉയര്‍ത്താനാകാതെ പ്രതിപക്ഷ നേതാവ് കിതയ്ക്കുന്നത്.

പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയ സാഹചര്യത്തില്‍ ചെന്നിത്തലയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു. ചിത്രങ്ങള്‍ പുറത്തായതോടെ സംഭവം വിവാദമായി. ചെന്നിത്തലയ്ക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി നേതാവും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കൊച്ചി സിറ്റി , എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്ന പോലീസുകാരാണ് ഇവര്‍ക്കൊപ്പം ചിത്രങ്ങളില്‍ കാണുന്നത്. പോലീസ് ചട്ട പ്രകാരം രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. ഇത് മറികടന്നാണ് ജോസ് ആന്റണി , ദിലീപ് സദാനന്ദന്‍ , ഷിബു ചെറിയാന്‍ , ബിജു സില്‍ജന്‍ എന്നിവര്‍ ചെന്നിത്തലയ്ക്ക് സ്വീകരണം ഒരുക്കിയത്. ഇവരെ സ്വീകരണം ഒരുക്കാന്‍ പ്രേരിപ്പിച്ച ഘടകം ചെന്നിത്തലയാണ് വ്യക്തമായതോടെ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് .

- Advertisment -

Most Popular

- Advertisement -

Recent Comments