27.5 C
Kollam
Thursday, September 28, 2023
HomeMost Viewedസലിം കുമാറിനെ വിളിക്കാന്‍ മറന്നതല്ല ; വെറുതെ വിവാദമുണ്ടാക്കരുതെന്ന് കമല്‍

സലിം കുമാറിനെ വിളിക്കാന്‍ മറന്നതല്ല ; വെറുതെ വിവാദമുണ്ടാക്കരുതെന്ന് കമല്‍

- Advertisement -

ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേള രണ്ടാംഘട്ടം ഉദ്ഘാടനച്ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതല്ലെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും ക്ഷണിക്കാന്‍ വൈകിയതായിരിക്കാമെന്നാണ് കമല്‍ നല്‍കുന്ന വിശദീകരണം.

ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളക്ക് തിരി തെളിയിക്കുന്നത്. തന്നെ വിളിക്കാതിരുന്നതിനെ കുറിച്ച് സലിം കുമാര്‍ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറുപടി നല്‍കി കൊണ്ടാണ് കമല്‍ അഭിപ്രായം പങ്കുവെച്ചത്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനാണ് നേരിട്ട് വിളിച്ച് ചോദിച്ചതെന്നും അപ്പോള്‍ പ്രായക്കൂടുതലാണ് കാരണമായി പറഞ്ഞതെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.

‘കലാകാരന്‍മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചിട്ടുണ്ട്. പുരസ്‌കാരം മേശപ്പുറത്ത് വച്ചു നല്‍കിയത് അതാണല്ലോ’ – സലിം കുമാര്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments