25.6 C
Kollam
Wednesday, September 18, 2024
HomeEntertainmentCelebritiesസലീം കുമാറിനെ അപമാനിച്ചു ; പ്രായകൂടുതലെന്ന് പറഞ്ഞ് ഐഫ്എഫ്‌കെ മേളയില്‍ നിന്നും ഒഴിവാക്കി

സലീം കുമാറിനെ അപമാനിച്ചു ; പ്രായകൂടുതലെന്ന് പറഞ്ഞ് ഐഫ്എഫ്‌കെ മേളയില്‍ നിന്നും ഒഴിവാക്കി

ഇതോ അന്താരാഷ്ട്ര മേള. ദേശീയ പുരസ്‌കാര ജേതാവിനെ ഒഴിവാക്കി അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തുടക്കമായി. നടന്‍ സലീം കുമാറിനെയാണ് പ്രായകൂടുതലിന്റെ പേരില്‍ അപമാനിച്ചത്.

എന്തുകൊണ്ടാണ് വിളിക്കാത്തതെന്ന് അന്വേഷിച്ചപ്പോള്‍ പ്രായം കൂടി പോയല്ലോ സലീമേ ! എന്നതായിരുന്നു മറുപടിയെന്ന് സലിം കുമാര്‍ വേദന പങ്കുവെച്ചു. ചെറുപ്പക്കാരനല്ല എന്ന ഒറ്റ കാരണം മാത്രമാണോ അതോ രാഷ്ട്രീയമാണോ ഇതിന് പിന്നിലെന്ന് തനിക്കറിയില്ലെന്നും സലിം കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുമ്പോഴും സിപിഐഎം ഭരിക്കുമ്പോഴും എനിക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആഷിക് അബുവും , അമല്‍ നീരദും കോളേജില്‍ തന്റെ ജൂനിയറായിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രായ വ്യത്യാസമില്ല. ഇത് തികച്ചും അപമാനിക്കലാണ് . ഇതിനെ അങ്ങനെ തന്നെയാണ് കാണുന്നതും സലീം കുമാര്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments