28 C
Kollam
Monday, October 7, 2024
HomeMost Viewedകേസെടുക്കണം, വി മുരളീധരനെതിരെ ; സലീം മടവൂർ

കേസെടുക്കണം, വി മുരളീധരനെതിരെ ; സലീം മടവൂർ

ജാതീയമായി പട്ടികജാതിയിൽ പെട്ട ഒരു സമുദായത്തെ അധിക്ഷേപിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എൽ വൈ ജെ ഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ . പി ജയരാജൻ അണികളെക്കൊണ്ട് പാണൻ പാട്ട് പാടിക്കുകയാണെന്ന് മുരളീധരൻ ഇതിനുമുന്നേ ആരോപണമുന്നയിച്ചിരുന്നു.
മുരളീധരനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾ പ്രചരണത്തിന് ക്ഷണിക്കാതിരുന്നത് സ്ത്രീകളുടെ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നാണ് . കഴക്കൂട്ടത്തടക്കം പല സ്ഥലങ്ങളിൽ നിന്നും മുരളീധരനെ പ്രചരണ രംഗത്ത് നിന്നും മാറ്റി നിർത്തിയിരുന്നു. എല്ലാ സംഘ് പരിവാർ നേതാക്കളും ഇപ്പോൾ സാന്നിധ്യം അറിയിക്കാൻ ചെയ്യുന്നത് പോലെ വിവരക്കേട് വിളിച്ചു പറഞ്ഞ് വിവാദമുണ്ടാക്കി ആളാവുകയാണ് മുരളീധരനെന്നും സലീം മടവൂർ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments