25.7 C
Kollam
Tuesday, November 5, 2024
HomeEntertainmentCelebrities'ഒറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു ; ചാക്കോച്ചന്‍ നായകനാകുന്ന ദ്വിഭാഷാ ചിത്രമാണിത്

‘ഒറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു ; ചാക്കോച്ചന്‍ നായകനാകുന്ന ദ്വിഭാഷാ ചിത്രമാണിത്

കുഞ്ചാക്കോ  ബോബന്‍ നായകനാകുന്ന ഒറ്റ് എന്ന ദ്വിഭാഷാ ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പുറത്തുവിട്ടു .തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന  ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ഈ ചിത്രത്തിലൂടെ അരവിന്ദസാമി വീണ്ടും മലയാളത്തിലേയ്ക്ക്  തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഉണ്ട് .സംവിധായകന്‍ ടിപി ഫെല്ലിനി. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്. ഗോവയാണ്  പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.
എ.എച്ച് കാശിഫ്  സംഗീതം. വിജയ് ഛായാഗ്രാഹണം
ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം  സ്റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍  രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍  മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ  ആതിര ദില്‍ജിത്ത്.
- Advertisment -

Most Popular

- Advertisement -

Recent Comments