26.2 C
Kollam
Friday, November 15, 2024
HomeEntertainmentCelebritiesഇളയ ദളപതി വിജയ് യുടെ ‘ബീസ്റ്റ്’ന് എതിരെ വിമർശനം

ഇളയ ദളപതി വിജയ് യുടെ ‘ബീസ്റ്റ്’ന് എതിരെ വിമർശനം

വിജയ് അഭിനയിക്കുന്ന മിക്ക ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ റിലീസാകുമ്പോള്‍
അടുത്ത കാലത്ത് ഏതെങ്കിലും തരത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. വിജയ് യുടെ പിറന്നാള്‍ ദിവസം(21.6.21)ൽ അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിന്റെ ടീം പുറത്തുവിട്ടു. ‘ബീസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. കയ്യില്‍ തോക്കും, ചുണ്ടില്‍ സിഗരറ്റും വച്ചു നില്‍ക്കുന്ന പോസ്റ്റര്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ വിവാദ വിഷയമായിരിക്കുകയാണ്. ഈ പോസ്റ്ററില്‍ വിജയ് യുടെ ചുണ്ടില്‍ ഉള്ളത് സിഗരറ്റ് അല്ല, അത് തോക്കിന്റെ ബുള്ളറ്റ് ആണ് എന്ന് പറയപ്പെടുന്നുണ്ട്.
‘മാസ്റ്റര്‍’ എന്ന ചിത്രത്തിന് മുന്‍പ് റിലീസായ വിജയ് യുടെ ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായ സമയത്തും വിജയ് സിഗരറ്റ് പിടിച്ചുനില്‍ക്കുന്ന പോസ്റ്റര്‍ ഉണ്ടായിരുന്നു,. ഇതിന് പ്രതിഷേധം ഉയര്‍ന്നതോടെ ചിത്രത്തിലിരുന്ന് ആ സീന്‍ തന്നെ നീക്കപ്പെടുകയുണ്ടായി.
അതുപോലെ ഇപ്പോള്‍ ‘ബീസ്റ്റ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെക്കുറിച്ച് ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തില്‍ മറ്റൊന്ന് വിജയ് യുടെ ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷിലാണ് പേരുവയ്ക്കുന്നത് എന്നും, തമിഴനായ വിജയ് ‘ ആള പിറന്തവന്‍ തമിഴന്‍…’ എന്നു പാട്ട് പാടി നടിച്ചാല്‍ മാത്രം പോര, അതിനെ പ്രവൃത്തിയിലും കാണിക്കണം എന്നും പറഞ്ഞാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.

- Advertisment -

Most Popular

- Advertisement -

Recent Comments