ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണന്റെ റിലീസ് തിയ്യതി വന്നു. ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യും. റിലീസ് തിയ്യതി ഉള്‍പ്പെടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനുഷാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
നിരവധി പേരാണ് ധനുഷിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. െൈകവിലങ്ങുകള്‍ അണിഞ്ഞ് മുഖത്ത് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ധനുഷിനെ പോസ്റ്ററില്‍ കാണാം.
മലയാളി താരം രജിഷ വിജയനാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക.
