27.4 C
Kollam
Monday, December 9, 2024
HomeNewsCrimeവൈഗ കൊലക്കേസ് തെളിവെടുപ്പ് തുടങ്ങി; പ്രതി സനുമോഹനുമായി പോലീസ് സംഘം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍

വൈഗ കൊലക്കേസ് തെളിവെടുപ്പ് തുടങ്ങി; പ്രതി സനുമോഹനുമായി പോലീസ് സംഘം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍

വൈഗ കൊലക്കേസില്‍ പ്രതി സനുമോഹനുമായി പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചു. കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്.ഇതിനുശേഷം മുട്ടാര്‍ പുഴയ്ക്ക് സമീപം പ്രതിയെ എത്തിച്ചും തെളിവെടുപ്പ് നടത്തും. 18ാം തിയതി ഞായറാഴ്ച പിടിയിലായ സനു മോഹന്‍ കുറ്റസമ്മതം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും മൊഴി. എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
താന്‍ മരണപ്പെട്ടാൽ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന്‍ മൊഴി നല്‍കിയിരുന്നു. പ്രതിയെ കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ ആണ് എത്തിച്ചിരുന്നത്. കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments