ഒട്ടനവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധനേടിയ തി.മി.രം റിലീസിനൊരുങ്ങുന്നു. കറിമസാലകള്‍ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷമേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാള്‍ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതല്‍ അയാളില്‍ വേരോടിയതാണ്. അതുകൊണ്ടുതന്നെ തി.മി.രം എന്ന സിനിമയുടെ പേര്, ആന്തരികമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ചിത്രം ഏപ്രില്‍ 29 ഉച്ചയ്ക്ക് 2.30 മണിക്ക് നീസ്ട്രീം ഒടിടി പ്ളാറ്റ്ഫോമില്‍ റിലീസാകുo.