28.5 C
Kollam
Saturday, September 23, 2023
HomeMost Viewedസീ പ്ലെയ്ന്‍ ബര്‍ത്ത് ; കൊച്ചി തുറമുഖത്ത് തുറന്നു.

സീ പ്ലെയ്ന്‍ ബര്‍ത്ത് ; കൊച്ചി തുറമുഖത്ത് തുറന്നു.

- Advertisement -

വികസനത്തിന്റെ പുതിയ ചുവടുവയ്‌പായി കൊച്ചി തുറമുഖത്ത് സീ പ്ലെയ്ൻ ബർത്ത് ആരംഭിച്ചു. സ്പൈസ് ജെറ്റിന്റെ സീ പ്ലെയ്ൻ ബർത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്‌ തുറമുഖത്ത് നങ്കൂരമിട്ടു. ​ഗോവയിൽനിന്ന്‌ മാലിയിലേക്ക് പോകുന്ന വിമാനം ഇന്ധനം നിറയ്ക്കുന്നതിനായാണ് കൊച്ചി തുറമുഖത്ത് എത്തിയത്. 18ന് പകൽ 11.30ന് എത്തിയ വിമാനം 975 ലിറ്റർ ഏവിയേഷൻ ടർബയ്ൻ ഇന്ധനവും (എടിഎഫ്) അവശ്യ സാധനങ്ങളും നിറച്ച ശേഷം 12.45ന് തുറമുഖം വിട്ടു.
പ്രമുഖ ഇന്ത്യൻ തുറമുഖങ്ങളിൽ ആദ്യമായി എൽ എൻ ജി ബങ്കറിങ് ആരംഭിച്ച കൊച്ചി തുറമുഖം ഇതോടെ സീ പ്ലെയ്ൻ ബങ്കറിങ് ബിസിനസിലേക്കും കടന്നിരിക്കുകയാണെന്നും കര, വ്യോമ, ജല ​ഗതാ​ഗതസൗകര്യമുള്ള സംയോജിത ചരക്കുനീക്ക സേവന ദാതാക്കളായിരിക്കുകയാണെന്നും കൊച്ചി തുറമുഖ ട്രസ്റ്റ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments