29.5 C
Kollam
Saturday, March 25, 2023
HomeMost Viewedനാവികൻ വെടിയേറ്റ് മരിച്ചു ; കൊച്ചി നാവികസേനാ ആസ്ഥാനത്ത്

നാവികൻ വെടിയേറ്റ് മരിച്ചു ; കൊച്ചി നാവികസേനാ ആസ്ഥാനത്ത്

കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശി തുഷാർ അത്രിയാണ് മരിച്ചത്. പുലർച്ചെ പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവിക സേനാ പരിസരത്ത് നാവികനെ വെടിയേറ്റ നിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. കഴിഞ്ഞയിടയ്ക്കാണ് പത്തൊൻപത് കാരനായ തുഷാർ അത്രി കൊച്ചി നാവികസേനയിൽ ജോലിയിൽ പ്രവേശിച്ചത്. ഇയാൾക്ക് സുരക്ഷാ ഡ്യൂട്ടിയാണ് നൽകിയത്. കൈവശം ആയുധവും നൽകിയിരുന്നു. വെടിയേറ്റ് കൊല്ലപ്പെട്ടതാണോ ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments