27.3 C
Kollam
Friday, June 2, 2023
HomeEntertainmentCelebritiesനായകന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു ; സിനിമാ ഷൂട്ടിങിനിടെ

നായകന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു ; സിനിമാ ഷൂട്ടിങിനിടെ

സിനിമാ ഷൂട്ടിങിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്‌സിക്കോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. ഛായാഗ്രാഹകയെ ഹെലികോപ്റ്ററില്‍ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. പോലീസ് അലെക് ബാള്‍ഡ് വിന്നിനെ ചോദ്യം ചെയ്തുവരികയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments