29.1 C
Kollam
Tuesday, April 29, 2025
HomeMost Viewedആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കോവിഡ് രോഗി മരിച്ചു ; ഡ്രൈവറുടെ നില ഗുരുതരം

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കോവിഡ് രോഗി മരിച്ചു ; ഡ്രൈവറുടെ നില ഗുരുതരം

ആലപ്പുഴ ദേശീയപാതയില്‍ എരമല്ലൂരില്‍ കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ആംബുലന്‍സിലുണ്ടായിരുന്ന കോവിഡ് രോഗി മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ഇവരെ കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകന്‍ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലന്‍സിലുണ്ടായിരുന്നു. ഇവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അപകടം നടന്നത് ഇന്ന് പുലര്‍ച്ചെയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments