കോട്ടക്കലില്‍ ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്റെ മകള്‍ ആയിശ (ഒരു മാസം) ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് റഷീദ്, മാതാവ് മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂര്‍ സ്വദേശി റജീന എന്നിവരെ പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം.ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു.