26.5 C
Kollam
Friday, June 2, 2023
HomeMost Viewedടെമ്പോ വാനിന് തീപിടിച്ച് ഡ്രൈവ‍ർ മരിച്ചു

ടെമ്പോ വാനിന് തീപിടിച്ച് ഡ്രൈവ‍ർ മരിച്ചു

ചേർത്തല കണിച്ചുകുളങ്ങര ബീച്ച് ജംഗ്ഷന് സമീപം ടെമ്പോ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ കളരിക്കൽ വീട്ടിൽ രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
ചന്തിരൂർ സ്വദേശി അജയൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാൻ. പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസ് ചീഫ് ജി ജയദേവ് ക്ഷേത്ര ഡിവൈഎസ്പി വിനോദ് പിള്ള അർത്തുങ്കൽ ഇൻസ്പെക്ടർ പി.ജി മധു എന്നിവരുടെ നേതൃ ത്വത്തിൽ അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments