27.4 C
Kollam
Thursday, December 5, 2024
HomeNewsCrimeകുന്നുംപുറത്തെ കൊലപാതകം ; പോലീസുകാരനുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

കുന്നുംപുറത്തെ കൊലപാതകം ; പോലീസുകാരനുൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസുകാരനുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. കുന്നുംപുറം സ്വദേശി കൃഷ്ണ കുമാർ ആണ് മരിച്ചത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എറണാകുളം എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ ബിജോയ്‌, ഫൈസൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തിയത് കമ്പി വടി കൊണ്ട് അടിച്ചാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments