30.6 C
Kollam
Thursday, March 20, 2025
HomeNewsCrimeയുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; കോഴിക്കോട്ടാണ് സംഭവം

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; കോഴിക്കോട്ടാണ് സംഭവം

കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തിയ ശേഷം നാല് പേര്‍ ചേര്‍ന്ന് ബലാത്സഗം ചെയ്തതായി പരാതി. ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് 32കാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നീ രണ്ട് പേര്‍ അറസ്റ്റിലായി. ബാക്കിയുള്ള രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. യുവതി നേരിട്ടത് ക്രൂര പീഡനമാണെന്നും അബോധാവസ്ഥയിലായ ഇവര്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും എ സി പി. കെ സുദര്‍ശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് പീഡനം നടന്നത്. പിടിയിലായ അജ്‌നാസ് ടിക്ടോക്ക് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയ ശേഷം കാറില്‍ സംഭവസ്ഥലത്ത് എത്തിച്ച് മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിക്കുകയായിരുന്നു.യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി പോലീസിന് വ്യക്തമായി. ബാക്കി രണ്ടു പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments