28 C
Kollam
Monday, October 7, 2024
HomeNewsCrimeഅയല്‍വാസി അറസ്റ്റിൽ ; മുംബൈയില്‍ മലയാളി യുവതിയും മകനും ജീവനൊടുക്കിയ സംഭവത്തിൽ

അയല്‍വാസി അറസ്റ്റിൽ ; മുംബൈയില്‍ മലയാളി യുവതിയും മകനും ജീവനൊടുക്കിയ സംഭവത്തിൽ

മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈ ചാന്ദിവലി നാഹേര്‍ അമൃത്ശക്തി കോംപ്ലക്‌സിന്റെ 12ാം നിലയില്‍ നിന്നു വീണു മരിച്ച നിലയിലാണ് രേഷ്മയെയും മകനെയും കണ്ടെത്തിയത്. അയല്‍വാസികളായ കുടുംബം ഇവരെ മാനസികമായി ബുദ്ധിമുട്ടിച്ചതായി ആരോപിക്കുന്ന കത്ത് പോലീസിനു കിട്ടി . ഇതേ തുടര്‍ന്നാണ് അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയും മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments