രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍റെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു . കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിന്‍സന്‍(23), ബീച്ച് റോഡ് മിഷേല്‍ ക്ലീറ്റസ്(18), മൂലങ്കുഴു ജിബിന്‍ ജോസഫ്(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി സംഘം കൂട്ടത്തിലൊരാള്‍ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തി. പുലര്‍ച്ചെ ഒരുമണിയോടെയാണ് എത്തിയത്. മുറിവ് തുന്നിക്കെട്ടുന്നതിന് പുരികം വടിച്ച് കളയണമെന്ന് ഡോക്ടര്‍ പറഞ്ഞത് ഇവരെ പ്രകോപിപ്പിച്ചു. പുരികം വടിക്കാതെ മുറിവ് തുന്നിക്കെട്ടാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ല. ഇതോടെ ഇവര്‍ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.