25.4 C
Kollam
Thursday, July 23, 2026
HomeMost Viewedഒന്നേകാല്‍ കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചു ; വനിതാ ഡോക്ടറും സഹായിയും അറസ്റ്റിൽ

ഒന്നേകാല്‍ കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചു ; വനിതാ ഡോക്ടറും സഹായിയും അറസ്റ്റിൽ

ഒന്നേകാല്‍ കിലോ യൂറോപ്യന്‍ ഹൈഡ്രോ വീഡ് കഞ്ചാവുമായി വനിതാ ഡോക്ടറും സഹായിയും മംഗളുരു പോലീസിന്റെ പിടിയിലായി. കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കന്യാകുമാരി സ്വദേശിനി ഡോക്ടര്‍ മിനു രശ്മി, സഹായി കാസര്‍കോട് മംഗല്‍പ്പാടി സ്വദേശി അജ്മല്‍ എന്നിവരെ മംഗളുരു ദേര്‍ളകട്ടയില്‍ വെച്ച് മംഗളുരു സെന്‍ട്രല്‍ നര്‍ക്കോട്ടിക് സെല്‍ പോലീസ് പിടികൂടുകയായിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഒന്നേകാല്‍ കോടി രൂപ വില വരുന്ന കഞ്ചാവ് ഡോക്ടര്‍ മിനു രശ്മിയുടെ സുഹൃത്ത് ഡോ. നാദിര്‍ വിദേശത്തു നിന്നു കൊടുത്തയച്ചതായാണ് പോലീസിന് ലഭിച്ച വിവരം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ മിനു രശ്മി അന്താരാഷ്ട്ര മയക്കുമരുന്നകടത്തു സംഘത്തിന്റെ ഭാഗമാണോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. വിലയേറിയ യൂറോപ്യന്‍ കഞ്ചാവ് മംഗളുരുവിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണെന്നാണ് പോലീസ് പറയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments