32 C
Kollam
Sunday, March 7, 2021
Home Entertainment Movies നടനവിസ്മയം മോഹൻലാലിന് നാളെ (21-05-2020) 60 വയസ്!. ഭൂത കാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

നടനവിസ്മയം മോഹൻലാലിന് നാളെ (21-05-2020) 60 വയസ്!. ഭൂത കാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമാണ് നടന വിസ്മയം മോഹൻലാൽ .
അഭിനയസപര്യസ്യതയുടെ വ്യത്യസ്ത ഭാവങ്ങൾ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞ് നില്ക്കുന്ന രീതിയിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ മായാതെ , മങ്ങാതെ, നിലനിർത്തുന്ന കഥാപാത്രങ്ങളിലൂടെ കാഴ്ച വെച്ച് പ്രോജ്വലമായി നില്ക്കുന്ന മോഹൻലാൽ എന്ന “ലാലേട്ടന്റെ “ജൈത്രയാത്രയുടെ ഒരു ഭൂതകാലത്തിലേക്ക് എത്തി നോക്കുകയാണ്.

1959 ഇടവത്തിലെ രേവതി നക്ഷത്രത്തിൽ ജനനം. അച്ഛൻ വിശ്വനാഥൻ നായർ. അമ്മ ശാന്താദേവി. ജനനം പത്തനംതിട്ടയിൽ .
മുടവൻ മുകളിലെ എൽ പി സ്ക്കൂളിൽ നാലാം ക്ലാസ്സു വരെ പഠിച്ചു. അഞ്ചാം ക്ലാസ് മുതൽ മോഡൽ സ്ക്കൂളിൽ. ഇവിടെ വെച്ചായിരുന്നു കലാപ്രവർത്തനങ്ങൾക്ക് തുടക്കം. ഈ അവസരത്തിൽ തന്നെ നിരവധി അവാർഡുകൾ കരസ്ഥമാക്കി.

പ്രീഡിഗ്രിയും ഡിഗ്രിയും എം ജി കോളേജിൽ.
പ്രിയദർശനും നിർമ്മാതാവ് സുരേഷ് കുമാറും ഇവിടെ നിന്നും സതീർത്ഥ്യൻമാരായി.
കോളേജിൽ പഠിക്കുന്ന സമയത്ത് മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് തിരനോട്ടം എന്നൊരു ചിത്രമെടുത്തു. പക്ഷേ, വെളിച്ചം കാണാനായില്ല.

1980-ൽ നവോദയ അപ്പച്ചൻ പുതുമുഖങ്ങളെ വെച്ച് മഞ്ഞിൽ വിരിഞ്ഞ പൂവ് നിർമ്മിച്ചു. അതിൽ നരേന്ദ്രൻ എന്ന വില്ലൻ റോളിൽ മോഹൻലാൽ അഭിനയിച്ചു.
ആദ്യമായി മോഹൻലാൽ വെള്ളിത്തിരയിൽ മുഖം കാണിച്ച ചിത്രമായിരുന്നു അത്. തുടർന്ന്, കുറെ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു. പിന്നെ, ഉപനായകനായും നായകനായും അഭിനയിച്ചു.
പ്രിയദർശന്റെ ആദ്യകാല ചിത്രങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനാകുന്നത്.
പഞ്ചാഗ്നി, രംഗം, ടി പി ബാലഗോപാൽ എം എ,രാജാവിന്റെ മകൻ, സൻമനസ്സുള്ളവർക്ക് സമാധാനം, കൂടും തേടി എന്നീ ചിത്രങ്ങളിലൂടെ ലാൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാറായി ഉയർന്നു.
അനുരാഗി, വിഷ്ണുലോകം, താഴ് വാരം, സദയം, ഉള്ളടക്കം , അഭിമന്യു, ചെങ്കോൽ, സ്ഫടികം, ദേവാസുരം, കമലദളം എന്നീ ചിത്രങ്ങൾ മോഹൻലാലിനെ പ്രേക്ഷക മനസ്സുകളിൽ ആഴ്ന്നിറങ്ങാനായി.

1986-ൽ ടി പി ബാലഗോപാൽ എം എ എന്ന ചിത്രത്തിലൂടെ ആദ്യമായി മികച്ച നടനുളള സംസ്ഥാന അവാർഡ് നേടി.
1991 ലും സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
2007-ൽ പരദേശിയിലെ അഭിനയത്തിന് വീണ്ടും സംസ്ഥാന അവാർഡ് നേടി.
1989-ൽകിരീടത്തിലെ സേതുമാധവൻ എന്ന കഥാപാത്രത്തിന്റെ ഉജ്വല പ്രകടനത്തിന് ദേശീയ അവാർഡ് കമ്മിറ്റിയുടെ പ്രത്യേക അവാർഡ് നേടി.
1991-ൽ സിബി മലയിൽ സംവിധാനം ചെയ്ത ഭരതത്തിലെ കല്ലൂർ രാമനാഥന്റെ അനുജൻ ഗോപിനാഥിനെ അവതരിപ്പിച്ച് ദേശീയ പുരസ്ക്കാരം നേടി.
തുടർന്ന്, 1999 ൽ വാനപ്രസ്ഥത്തിലൂടെ രണ്ടാമത്തെ ദേശീയ അവാർഡ് കരസ്ഥമാക്കി.
2000 – ൽ ലഫ്.കേണൽ പദവി നല്കി.
ഗിരീഷ് സംവിധാനം ചെയ്ത ഒന്നാനാം കുന്നിൽ എന്ന ചിത്രത്തിലെ ” സിന്ദൂരമേഘമേ ” എന്ന ഗാനം പാടി ഗായകനുമായി.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രം നിർമ്മിച്ച് മോഹൻലാൽ പ്രണവം ആർട്സ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും തുടങ്ങി.
ചില ഹിന്ദി, തമിഴ് ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചു.

എത്രയെത്ര കഥാപാത്രങ്ങൾ തന്മയത്തത്തോടെ, അതി ഗാംഭീര്യതയോടെ മോഹൻലാൽ എന്ന മഹാ നടൻ അവതരിപ്പിച്ചു!
മോഹൻലാൽ അഭിനയം തുടർന്നുകൊണ്ടേയിരിക്കുന്നു….

മലയാള സിനിമയുടെ ചരിത്രത്തിൽ ഈടുറ്റ കഥാപാത്രങ്ങൾക്ക് മജ്ജയും മാംസവും ജീവനും ഒക്കെ നല്കിയ ആ മഹാ നടൻ അറുപതാം വയസ്സിൽ എത്തുമ്പോൾ , മലയാള സിനിമയുടെ സർഗ്ഗ വസന്തം എന്നോ , അഭിഭാജ്യ ഘടകമെന്നോ, നിഷ്ണാതനെന്നോ അങ്ങനെ എന്തൊക്കെ ആലങ്കാരിക പദങ്ങൾ ചേർക്കാമോ അതിനൊക്കെ ആപ്തമിക്കുമെന്നതിൽ ഒരു സംശയവും വേണ്ട!

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

%d bloggers like this: