28.9 C
Kollam
Saturday, April 20, 2024
HomeNewsക്ഷേത്രങ്ങളും മറ്റ് ആരാധനാ കേന്ദ്രങ്ങളും അടിയന്തിരമായി തുറക്കണം - തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട്

ക്ഷേത്രങ്ങളും മറ്റ് ആരാധനാ കേന്ദ്രങ്ങളും അടിയന്തിരമായി തുറക്കണം – തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട്

ലോക്ക് ഡൗണിൽ നിന്നും ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാ കേന്ദ്രങ്ങൾക്കും ഉടനടി ഇളവ് അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട്.
ക്ഷേത്രങ്ങളിൽ വരുമാനം ഇല്ലാത്തതിനാൽ ജീവനക്കാർ ആകെ വലയുകയാണ്.
ദേവസ്വം ബോർഡും ഇക്കാര്യത്തിൽ കൂടുതൽ പ്രതിസന്ധി നേരിടുകയാണ്.
ലോക്ക് ഡൗണിൽ അയവ് വരുത്തി സാധാരണ ജീവിതത്തിലോട്ട് നയിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിയമാനുസൃതം തുറക്കാൻ നടപടി സ്വകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ക്ഷേത്രം വഴി ഉപജീവനം നയിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരാണ് ജീവിതം വഴിമുട്ടി നില്ക്കുന്നത്.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വകരിക്കണമെന്ന് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജി.ബൈജൂ പറഞ്ഞു.
തൊഴിലാളികളെ പോലെ ദേവസ്വം ബോർഡും പ്രതിസന്ധി നേരിടുകയാണ്. ഇനിയും നീണ്ടു പോയാൽ പിടിച്ച് നില്ക്കാനാവാത്ത അവസ്ഥയിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
എൺപത് ദിവസത്തിന് മുകളിലായി നാമമാത്രമായി ചില ചടങ്ങുകൾ തന്ത്രിമാരുടെയും പൂജാരിമാരുടെയും സാന്നിദ്ധ്യത്തിൽ നടക്കുകയാണ്. അത് ദേവ സാന്നിദ്ധ്യം നിലനിർത്താൻ മാത്രമാണ്.
നടവരവായോ ദക്ഷിണയായോ ക്ഷേത്രത്തിനോ പൂജാരിമാർക്കോ ഒരു വരവും ഇപ്പോൾ ലഭിക്കുന്നില്ല. പല പൂജാരിമാരുടെയും ജീവിതം വളരെ ദയനീയമാണ്. മാത്രമല്ല, പ്രശ്നം, മാർഗ്ഗം എന്നിവയിലൂടെ വരുമാനം ഉണ്ടാക്കാനോ കഴിയുന്നില്ല. ഇത്തരം അവസ്ഥയിൽ ഭേദഗതികളോടെ ക്ഷേത്രങ്ങളിൽ പൂജ നടത്തി ദേവ ചൈതന്യം വർദ്ധിപ്പിക്കുന്നതിനും വിശ്വാസികൾ പൂജയിൽ പങ്കെടുക്കുന്നതിനും അവസരം ഒരുക്കണമെന്ന് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
ഇത്തരം സന്ദർഭത്തിൽ സമൂഹ അകലം പാലിക്കാൻ സന്നദ്ധരാകുമെന്നും ജി.ബൈജൂ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments