മലയാള സിനിമയുടെ ആദ്യ കാല നടൻമാരിലെ പ്രമുഖനായിരുന്ന കോട്ടയം ചെല്ലപ്പന്റെ ജന്മശതാബ്ധി ആഘോഷങ്ങൾക്ക് കൊല്ലത്ത് തുടക്കമായി. അതിന്റെ ഭാഗമായി കോട്ടയം ചെല്ലപ്പന്റെ മകൾ ഷീലാ സന്തോഷ് രചിച്ച “കോട്ടയം ചെല്ലപ്പൻ എന്റെ അച്ഛൻ” എന്ന പുസ്തകത്തിന്റെ പ്രകാശനം കൊല്ലം ശ്രീ നാരായണ വനിതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ എഫ് എസ് എ യുടെ നേതൃത്വത്തിൽ നടന്നു.