കാമ്പിശ്ശേരി സ്മാരക പ്രഭാഷണ പരമ്പരയ്ക്ക് കൊല്ലത്ത് തുടക്കമായി. കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന പരിപാടി കേര സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ.കെ. സച്ചിദാനന്ദൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ജയൻ മഠത്തിൽ രചിച്ച ഓർമ്മ കലാപം എഴുത്ത് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പുസ്തകം സച്ചിദാനന്ദതിൽ നിന്നും പരിസ്ഥിതി വകുപ്പ് അഡിഷണൽ സെക്രട്ടറി ഷർമിള സി നായർ ഏറ്റുവാങ്ങി.