28.5 C
Kollam
Saturday, September 23, 2023
HomeEntertainmentനിവിൻപോളിയെ നായകനാക്കി പുതു വർഷ ചിത്രം;ചിത്രം ജനുവരി 20ന്

നിവിൻപോളിയെ നായകനാക്കി പുതു വർഷ ചിത്രം;ചിത്രം ജനുവരി 20ന്

- Advertisement -

നിവിൻപോളിയെ നായകനാക്കി പുതു വർഷ ചിത്രം ജനുവരി 20ന്. രാജീവ് രവി ഒരുക്കുന്ന തുറമുഖമാണ് ചിത്രം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജുൻഅശോകൻ തുടങ്ങിയവർ അഭിനയിക്കുന്നു.

ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിചിരിക്കുന്നത്‌. ബി അജിത്കുമാർ എഡിറ്റിംഗും ഗോകുൽദാസ് കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments