ട്രാന്‍സ് ജെന്‍ഡേഴ്‌സ് വെറും സെക്‌സ് വര്‍ക്കേഴ്‌സ് മാത്രമാണെന്ന് കാണുന്നവരാണ് മലയാളികളില്‍ ഏറെ പേരും ; ഇക്കാരണം പറഞ്ഞ് പലരും എന്നെ ചൂഷണം ചെയ്യാന്‍ എത്തിയിട്ടുണ്ട്; സിനിമ സെറ്റുകളില്‍ പല തവണ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞാന്‍ ഏറെ മാറി ; പ്രിയാമണിയുടെയും , മംമ്താ മോഹന്‍ ദാസിന്റെയും പ്രീയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന് പറയാനുള്ളത് ഇങ്ങനെ…..

240

സിനിമാ മേഖലയില്‍ ഏറ്റവും തിരക്കുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഇന്ന് രഞ്ജു രഞ്ജിമാര്‍. രഞ്ജുവിന്റെ മേക്കപ്പില്‍ സുന്ദരികളായ നടിമാരുടെ ലിസ്റ്റ് മലയാളത്തിലേറെയാണ്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറായതുകൊണ്ട് ഈ ഫീല്‍ഡില്‍ സഹിക്കേണ്ടി വന്ന കഷ്ടപ്പാടുകളെ പറ്റി തുറന്നു പറയുകയാണ് ഇവര്‍. കൊല്ലം ജില്ലയില്‍ പുന്തളത്താഴമാണ് രഞ്ജുവിന്റെ സ്വദേശം. ഫാത്തിമ മാതാ നാഷ്ണല്‍ കോളേജില്‍ പ്രീഡിഗ്രി വരെ പഠിച്ചു. പിന്നീട് എറുണാകുളത്തെത്തി. പ്രൊഫഷണില്‍ ആദ്യമായി മേക്കപ്പിട്ട സെലിബ്രിറ്റി പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസാണ്. പിന്നീട് നടി ജ്യോതിര്‍മയിയോടൊപ്പം. ജ്യോതിര്‍മയിയോടൊപ്പമുള്ള സഹവാസമാണ് ഫീല്‍ഡില്‍ ഒരുപാട് സുഹൃത്തുക്കളെ രഞ്ജുവിന് നല്‍കിയത്.

പിന്നീട് മംമ്താ മോഹന്‍ ദാസിന്റെയും പ്രിയാമണിയുടെയും ഉള്‍പ്പടെ നിരവധി പേരുടെ പ്രിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായി രഞ്ജു മാറുകയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായി കത്തി നില്‍ക്കുമ്പോഴും രഞ്ജുവിന് പറയാന്‍ ഒരു പാട് വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഉണ്ട്. ട്രാന്‍സ്‌ജെന്‍ഡറായതുകൊണ്ട് തന്നെ സിനിമാ സെറ്റില്‍ ധാരാളം ഒറ്റപെടീലുകളും അവഹേളനകളും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മാത്രമല്ല ട്രാന്‍സ് ജെന്‍ഡര്‍ എന്ന പേരില്‍ ധാരാളം പേര്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും രഞ്ജു ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു.

അതൊക്കെ മായ്ക്കാത്ത മുറിവുകളായി രഞ്ജുവിന്റെ ഓര്‍മ്മ പുസ്തകത്തില്‍ ഇപ്പോഴും ഉണ്ട്. ട്രാന്‍സ് ജെന്‍ഡേഴ്‌സ് എന്നാല്‍ വെറും സെക്‌സ് വര്‍ക്കേഴ്‌സ് മാത്രമാണെന്ന് ധരിക്കുന്നവരാണ് മലയാളികള്‍ ഏറെ പേരും എന്നു പറയുന്ന രഞ്ജു തന്റെ ജീവിതം അതില്‍ നിന്നും വേറിട്ടതാണെന്ന് തുറന്നടിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here