26.8 C
Kollam
Friday, June 2, 2023
HomeEntertainmentCelebrities'അമ്മ'യുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരത്തിന് സാദ്ധ്യത;തിരഞ്ഞെടുപ്പ് 19ന്

‘അമ്മ’യുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരത്തിന് സാദ്ധ്യത;തിരഞ്ഞെടുപ്പ് 19ന്

താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിൽ രണ്ട് സ്ഥാനങ്ങളിൽ മത്സരത്തിന് സാദ്ധ്യത .വൈസ് പ്രസിഡന്റുമാരെയും കമ്മിറ്റി അംഗങ്ങളെയും കണ്ടെത്താനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് 19-നു നടക്കും.

സംഘടനയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ ക്രൗൺപ്ലാസ ഹോട്ടലിൽ നടക്കും. 19-നു രാവിലെ 11 മുതൽ ഒരു മണിവരെയായിരിക്കും വോട്ടെടുപ്പ്. മൂന്നു മണിയോടെ ഫലം പ്രഖ്യാപിക്കും. 503 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്.

രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് മണിയൻപിള്ള രാജു,ആശ ശരത്, ശ്വേത മേനോൻ എന്നിവരാണ് മത്സരിക്കുന്നത്. 11 അംഗ കമ്മിറ്റിയിലേക്ക് ബാബുരാജ്, ലാൽ,ഹണി റോസ്, ലെന, മഞ്ജു പിള്ള, നിവിൻ പോളി,നസീർ ലത്തീഫ്, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, വിജയ് ബാബു,ഉണ്ണി മുകുന്ദൻ, എന്നിങ്ങനെ 14 പേരാണ് മത്സരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments