28 C
Kollam
Monday, October 7, 2024
HomeMost Viewedകാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു ( ജി മുകുന്ദൻപിള്ള 80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്‌ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. പതിമൂന്നാം വയസ്സിൽ “തെരുവിന്റെ മക്കൾ’ എന്ന അമച്വർ നാടകത്തിൽ 60 കാരന്റെ വേഷമണിഞ്ഞ് കലാജീവിതത്തിന്റെ തുടക്കം. പാട്ടുകാരനായ സഹോദരൻ ഗോപിനാഥൻ നായരുടെ പ്രോത്സാഹനത്തിൽ 1959ൽ കാഥികനായി. ചേരിയിൽ വിശ്വനാഥന്റെ “നീലസാരി’ എന്ന നോവൽ സഹോദരൻ കഥാപ്രസംഗമാക്കിക്കൊടുത്തു. പിന്നീട് പതിനായിരത്തിലധികം വേദികളിൽ കഥപറഞ്ഞു. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ “കാക്കവിളക്ക്’ ആയിരുന്നു ഏറ്റവുമധികം പറഞ്ഞ കഥ. 80 കളിൽ കാനഡയിലും അമേരിക്കയിലും കഥാപ്രസംഗം നടത്തി. 1990ൽ ശാരീരിക അസ്വസ്ഥതകളെതുടര്‍ന്ന് കഥാസംഗത്തോട് വിടപറഞ്ഞു. 1982 ൽ യവന നാടക ട്രൂപ്പ് ആരംഭിച്ചു. 2014ൽ ട്രൂപ്പ് നിർത്തി. 1979ൽ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ൽ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്‌ഠ അവാർഡ്, 2012ൽ കഥാപ്രസംഗത്തിൽ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. . സംസ്‌കാരം ഉച്ചയ്ക്ക് 2.30 യ്‌ക്ക്‌ കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പിൽ നടക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments