നൂറിന്‍ ഷെരീഫ് നായികയായ പുതിയചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്ത ഒമര്‍ലുലുവിനെ ആദരിച്ച് നൂറിന്‍ ഷെരീഫ്. പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ‘വെള്ളേപ്പ’ത്തിന്റെ പോസ്റ്ററാണ് ഒമര്‍ലുലു ഷെയര്‍ ചെയ്തത്. പോസ്റ്റില്‍ ‘ഗോഡ് ഫാദര്‍’ എന്ന സംബോധനയാണ് നൂറിന്‍ ഒമര്‍ ലുലുവിന് നല്‍കിയത്.
ഒരു അഡാര്‍ ലവ്വി’ലൂടെ ശ്രദ്ധിക്കപ്പെട്ട നൂറിന്‍ ഷെരീഫ് ഇന്ന് ഏറെ തിരക്കുള്ള നായികയാണ്. ഒമര്‍ ലുലുവിന്റെ ക്രിസ്തുമസ് ചിത്രമായ ധമാകയില്‍ നൂറിന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് സൂചനയുണ്ട്.