കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച വിസ്മയ , നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം വേദനയാകുന്നു . വിസ്മയയുടെ സുഹൃത്ത് അരുണിമയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. വിസ്മയയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കാളിദാസ് ജയറാം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ജനമനസ്സുകളിൽ . കോളേജില്‍ പ്രണയദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രണയലേഖന മത്സരത്തില്‍ വിസ്മയ കാളിദാസ് ജയറാമിനാണ് കത്തെഴുതിയത്. വിസ്മയയുടെ സുഹൃത്തായ അരുണിമ കഴിഞ്ഞ ദിവസം ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഈ കത്തിനെ കുറിച്ച് കാളിദാസ് അറിയുന്നത്.
കാളിദാസ് പങ്കുവച്ച കുറിപ്പ്
‘പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്!,”
വിസ്മയയുടെ സുഹൃത്ത് അരുണിമ പങ്കുവച്ച കുറിപ്പ്