25.5 C
Kollam
Saturday, November 15, 2025
HomeEntertainmentCelebritiesരണ്ടാം വിവാഹത്തിനൊരുങ്ങി സിനിമാതാരം ബാല

രണ്ടാം വിവാഹത്തിനൊരുങ്ങി സിനിമാതാരം ബാല

സിനിമാതാരം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചനകൾ .
പല സിനിമാ നടിമാരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ബാലയുടെ വിവാഹത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം നിഷേധിക്കുകയായിരുന്നു താരം. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയും ഷോയില്‍ ഗസ്റ്റായി എത്തിയ ബാലയും തമ്മില്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. 2010ലായിരുന്നു ഇവരുടെ താരവിവാഹം. 2012ല്‍ മകള്‍ അവന്തിക ജനിക്കുമ്പോഴും സന്തോഷപൂര്‍ണമായിരുന്നു ഇവരുടെ ജീവിതം. പിന്നീട് ഇവർ തമ്മിൽ ദാമ്പത്യ പ്രശ്നത്തിലായെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഇവര്‍ അംഗീകരിക്കാൻ തയ്യാറായില്ല. ഒടുവിൽ ഇവര്‍ 2016ല്‍ വേര്‍പിരിയുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments