മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമായ മമ്മുട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന ചിത്രം നിര്‍മിച്ചുകൊണ്ട് മലയാള ചലച്ചിത്ര നിര്‍മാണരംഗത്ത് എത്തിയ റോയല്‍ സിനിമാസ് പുതിയ രണ്ടു ചിത്രങ്ങളുമായി നിര്‍മാണരംഗത്ത് സജീവമാകുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് ആണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.
ഉമര്‍ ലുലു, ഹനീഫ് അദേനി എന്നീ സംവിയാധകരുടെ ചിത്രങ്ങളുമായാണ് റോയല്‍ സിനിമാസ് നിര്‍മാണരംഗത്ത് സജീവമാകുന്നത്. അഡാര്‍ ലൗവ് എന്ന ചിത്രത്തിനുശേഷം ഉമര്‍ ലുലു അഡാര്‍ ലൗവിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രത്തില്‍ ബാബു ആന്റണി ശ്രദ്ധേയമായ വില്ലന്‍ വേഷത്തിലെത്തുന്നു. പവര്‍ സ്റ്റാര്‍ എന്ന പേരിലെത്തുന്ന ചിത്രം തൃശ്ശൂരിന്റെ കഥ പറയുന്നു.
ദ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും റോയല്‍ സിനിമാസാണ് നിര്‍മിക്കുന്നതെന്ന് എഴുത്തുകാരനും നിര്‍മാതാവുമായ സി.എച്ച് മുഹമ്മദ് പറഞ്ഞു.