26.5 C
Kollam
Friday, December 13, 2024
HomeEntertainmentMoviesനെഞ്ച്ക്കുള്ളെ കുടിയിറുക്കും...; ബിഗിലിലെ ലിറിക്കല്‍ വീഡിയോക്ക് യൂട്യൂബില്‍ ഉജ്ജ്വല വരവേല്‍പ്പ്

നെഞ്ച്ക്കുള്ളെ കുടിയിറുക്കും…; ബിഗിലിലെ ലിറിക്കല്‍ വീഡിയോക്ക് യൂട്യൂബില്‍ ഉജ്ജ്വല വരവേല്‍പ്പ്

വിജയ് ചിത്രം ബിഗിലിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നെഞ്ചുക്കുള്ളെ കുടിയിറുക്കും എന്നു തുടങ്ങുന്ന ഗാനത്തിന് യൂട്യൂബില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 4 മില്ല്യണില്‍ പരം ആളുകളാണ് ലിറിക്കല്‍ വീഡിയോ കണ്ടത്.

എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേക് ആണ് ഗാനരചയിതാവ്. തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആറ്റിലിയും- വിജയിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബിഗില്‍.നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടു ഗെറ്റപ്പിലാവും വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റര്‍ടെയ്മെന്റാണ് നിര്‍മ്മാണം. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും. എ.ആര്‍.റഹ്മാനും സാഷാ തിരുപ്പതിയും ചേര്‍ന്ന് ആലപിച്ച സിംഗപെണ്ണേ…എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം യൂട്യൂബില്‍ വൈറലായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments