പ്രേക്ഷകരുടെ പ്രിയതാരം അനുഷ്‍ക ശര്‍മ്മ ആദ്യമായി ഒരു പോലീസ് വേഷത്തില്‍ . സിനിമയില്‍ അല്ല പരസ്യ ചിത്രത്തിലാണ് ഇവര്‍ പോലീസ് വേഷത്തില്‍ എത്തിയിരിക്കുന്നത്. പോലീസ് വേഷത്തിലെത്തിയ നടിയുടെ വീഡിയോ യൂട്യൂബില്‍ കണ്ടത് ഇതിനോടകം നിരവധി പേരാണ്.
സോഷ്യൽ മീഡിയയിൽ നടി തന്നെ പങ്കുവച്ച വീഡിയോയ്‍ക്ക് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത് .പ്രശംസിച്ച് രംഗത്തെത്തിയവരില്‍ ബോളിവുഡ് യുവതാരം വരുണ്‍ ധവാനുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഒരു പരസ്യ ചിത്രത്തില്‍ പ്രകടിപ്പിക്കാവുന്ന ഒരു നായികയുടെ മികച്ച പെര്‍ഫോര്‍മൻസ് എന്നാണ് വരുണ്‍ ധവാൻ എഴുതിയിരിക്കുന്നത്.
പരസ്യത്തിനു പിന്നാലെ ഇനി സിനിമയിലും അനുഷ്‍ക ശര്‍മ്മ പോലീസ് വേഷത്തിലെത്തുമോയെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.