51ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യ. മികച്ച നടി അന്നാ ബെന്‍. മികച്ച പിന്നണി ഗായിക നിത്യമാമൻ. മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു.മികച്ച ഗാനരചയിതാവ് അൻവർ അലി.മികച്ച പശ്ചാത്തല സംഗീതം എം. ജയചന്ദ്രൻ. മികച്ച തിരക്കഥാകൃത്ത് ജിയോ ബേബി.മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല നിശ്ചയം. മികച്ച ജനപ്രിയ ചിത്രം അയ്യപ്പനും കോശിയും.മികച്ച കുട്ടികളുടെ ചിത്രം ബൊണാമി. മികച്ച സ്വഭാവനടൻ സുധീഷ് .നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം അധ്യക്ഷയായ അന്തിമജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്‌കാര പ്രഖ്യാപനമാണിത്. ഇത്തവണ 30 സിനിമകളായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമാണ് ഇത്തവണത്തെ ജൂറി ചെയർപേഴ്സൺ. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷർ.